തരിസാപ്പള്ളി പട്ടയത്തിലെ വെള്ളാളര്‍


തരിസാപ്പള്ളി പട്ടയത്തിലെ വെള്ളാളര്‍

ആമുഖം

സി.ഈ 849- ല്‍ വരയപ്പെട്ടു എന്ന് ഇളംകുളം കുഞ്ഞന്‍ പിള്ള സാറിനാല്‍ സ്ഥാപിക്കപ്പെട്ട, തരിസാപ്പള്ളി പട്ടയം എന്ന ആദ്യകാല കേരള ചരിത്ര രേഖയെ കുറിച്ച് ആദ്യം കേട്ടത് ഹൈസ്കൂള്‍ പഠന കാലത്ത് 1957-60 കളില്‍. എന്‍. എസ്. എസ്. ഹൈസ്ക്കൂളുകളില്‍ അദ്ധ്യാപകന്‍ ആയിരുന്ന, അടുത്ത കാലത്ത് അന്തരിച്ച, പിതൃസഹോദര പുത്രന്‍, ചെറുകാപ്പള്ളില്‍ സി.എസ്. ശങ്കരപ്പിള്ളയില്‍ നിന്നും ആയിരുന്നു ലോകപ്രസിദ്ധ മറൈന്‍ ബയോളജിസ്റ്റ് ,പവിഴപ്പുറ്റ്–ചാകര ഗവേഷകന്‍, ചെറുകാപ്പള്ളില്‍ ശിവരാമപിള്ള ഗോപിനാഥപിള്ള എന്ന “വാഴൂര്‍ തുണ്ടത്തില്‍ കുടുംബ” ചരിത്രകാരന്‍റെ  സഹോദരന്‍ ആയിരുന്നു കാനത്തില്‍ നിന്നും ആലപ്പുഴയിലേയ്ക്ക് കുടിയേറിയ സി.എസ് ശങ്കരപ്പിള്ള.
നമ്മള്‍ വെള്ളാളര്‍ അതിപ്രാചീനമായ ഒരു സമുദായത്തിലെ അംഗങ്ങള്‍  ആണെന്നും അതിനു തെളിവ് തരിസാപ്പള്ളി പട്ടയം ആണെന്നും ആ മുതിര്‍ന്ന സഹോദരസ്ഥാനീയന്‍ പറഞ്ഞു തന്നു. താമസിയാതെ ഇളംകുളം കുഞ്ഞന്‍ പിള്ള സാര്‍ എഴുതിയ “തരിസാപ്പള്ളി പട്ടയം” എന്ന ലേഖനം കണ്ടെത്തി വായിച്ചു . പഠിച്ചു .പിന്നീട് തരിസാപ്പള്ളി ,വെള്ളാളര്‍ എന്നിങ്ങനെ രണ്ടു വിഷയങ്ങളെ കുറിച്ച് കിട്ടാവുന്ന വിവരങ്ങള്‍ മുഴുവന്‍ ശേഖരിച്ചു തുടങ്ങി .
2015 ല്‍ എം ആര്‍ രാഘവവാര്യരും കേശവന്‍ വെളുത്താട്ടും ചേര്‍ന്ന് എഴുതി സാഹിത്യപ്രവര്‍ത്തകസംഘം പ്രസിദ്ധീകരിച്ച “തരിസാപ്പള്ളി പട്ടയം” കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി .അതുവരെ രണ്ടായി കണ്ടിരുന്ന പട്ടയം, “എരുവിയര്‍” എന്ന പ്രാചീന പദം വായിച്ചെടുത്ത്, അത് ഒന്ന്‍ മാത്രം എന്ന് സ്ഥാപിച്ചു .പക്ഷെ പട്ടയത്തിലെ വെള്ളാളര്‍ ,വേല്‍ കുലം ,യശോദാ തപിരായി എന്നീ പദങ്ങള്‍ ഒന്നും അവര്‍ പഠന വിധേയമാക്കി കണ്ടില്ല .പട്ടയത്തിലെ നഷ്ടപ്പെട്ട/ ഒളിച്ചു വയ്ക്കപ്പെട്ടിരിക്കുന്ന അഞ്ചാം ഓലയെ കുറിച്ചും അവര്‍ കമ എന്ന് പോലും പറഞ്ഞില്ല .
 1758-ല്‍ ഇന്ത്യയില്‍ വന്ന്‍ ,ഇന്ത്യന്‍ പൈതൃകങ്ങളെ കുറിച്ച് പഠനം നടത്തിയ ഏബ്രഹാം ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ എന്ന പ്രഞ്ച് പണ്ഡിതനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഗ്രന്ഥ കര്‍ത്താക്കള്‍ ഇങ്ങനെ എഴുതി: ”നാട്ടുകാരായ ചില സാക്ഷികളുടെ പേരും തോമസ്‌ കാനായ്ക്ക് ലഭിച്ചു എന്ന് പറയപ്പെടുന്ന ഒരു പട്ടയത്തിന്‍റെ ചുരുക്കവും അദ്ദേഹം (പെറോ )കൊടുക്കുന്നുണ്ട്” .എന്നാല്‍ ആ സാക്ഷിപട്ടിക പ്രസിദ്ധീകരിക്കാന്‍ ഗ്രന്ഥകര്‍ത്താക്കള്‍ തയാറായില്ല .തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് അത് വരെ നടത്തിയ ഒരു പഠനത്തിലും ആ വേള്‍ നാടന്‍ (വേണാടന്‍ /വെള്ളാള ) സാക്ഷിപട്ടിക വന്നിരുന്നില്ല .ഫ്രഞ്ചിലുള്ള സെയിന്‍റ്  അവസ്റ്റ
(Zend  .Avesta പാരിസ് 1771) വായിച്ചെടുക്കാന്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് എഞ്ചിനീയറിംഗ് അദ്ധ്യാപകന്‍ ആയ,കമ്പ്യൂട്ടര്‍ വിദഗ്ദന്‍ ശ്രീരാഗ് വി പിള്ളയുടെ സഹായം തേടി.അങ്ങനെ ഒളിച്ചു വയ്ക്കപ്പെട്ട പതിനേഴു വേണാടന്‍/വെള്ളാള സാക്ഷികളുടെ പട്ടിക ,ഇടയില്‍ അയ്യന്‍ അടികളുടെ ആന മുദ്ര ഉള്ള സാക്ഷിപ്പട്ടിക, കയ്യില്‍ കിട്ടി ശ്രീരാഗിനോടു വെള്ളാള സമുദായം   എക്കാലവും കടപ്പെട്ടിരിക്കും
2015  നവംബറില്‍ കോട്ടയം സി എം എസ് കോളേജില്‍ ദ്വിശതാബ്ദി ആഘോഷഭാഗമായി നടത്തപ്പെട്ട മൂന്നാം അന്തര്‍ദ്ദേശീയ ചരിത്ര കോ കോണ്ഫ്രന്സില്‍, (പ്രശസ്ത ചരിത്ര പണ്ഡിതന്‍ എം ജി.എസ് നാരായണന്‍ മുഖ്യ സംഘാടകന്‍ ആയ കോണ്ഫ്രന്‍സില്‍, “തരിസാപ്പള്ളി പട്ടയത്തിലെ ആനമുദ്രയുള്ള സാക്ഷിപ്പട്ടിക” എന്ന പ്രബന്ധം ഈ ഗ്രന്ഥകാരന്‍  പവര്‍ പോയിന്റ് ശ്ലൈടുകളുടെ സഹായത്തോടെ അവതരിപ്പിച്ചു. അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ അടുത്ത് വര്‍ഷത്തെ കോണ്ഫ്രന്സില്‍ സാഹിത്യപ്രവര്‍ത്തക സംഘം പ്രകാശിപ്പിക്കും എന്നറിയിച്ചിരുന്നു.പുസ്തകരൂപത്തില്‍ പ്രബന്ധങ്ങള്‍ മിക്കവയും അച്ചടിച്ചു വന്നു .എന്നാല്‍ ഈ ഗ്രന്ഥകാരന്‍റെ തരിസാപ്പള്ളി പട്ടയ  പ്രബന്ധം അജ്ഞാത കാരണത്താല്‍ അച്ചടി മഷി പുരണ്ടു കണ്ടില്ല
മുതിര്‍ന്ന കേരള ചരിത്രപണ്ഡിതന്‍ ആയ എം ജി.എസ് നാരായണനെ മുഖം നോക്കാതെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതാവാം കാരണം. എതായാലം പ്രബന്ധം അച്ചടിക്ക തന്നെ വേണം .പൊതുജനങ്ങള്‍ വായിക്കണം .ചര്‍ച്ച ചെയ്യപ്പെടണം അതിനായി തയാറാക്കിയ പുസ്തകം ആണ് “തരിസാപ്പള്ളി പട്ടയത്തിലെ വെള്ളാളര്‍ ” എന്ന ഈ ഗ്രന്ഥം  .കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന കേരള ചരിത്രകാരന്മാര്‍ എല്ലാം തന്നെ വടക്കുള്ള, മലബാര്‍ സ്വദേശികള്‍ ആണെന്ന് കാണാം. അവര്‍ക്ക് തിരുവിതാം കൂറിലെ “വെള്ളാളര്‍” എന്ന അതിപ്രാചീന ജനസമൂഹത്തെ കുറിച്ച് ഒന്നും അറിയില്ല .അതിനാല്‍ “ആരാണീ വെള്ളാളര്‍?” എന്ന സുദീര്‍ഘ ലേഖനം ഇതില്‍ ചേര്‍ക്കുന്നു .തിരുവനന്തപുരം മണക്കാട്ട് നിന്നിറങ്ങുന്ന കിളിപ്പാട്ട് മാസികയില്‍ വന്ന ലേഖനങ്ങള്‍.കിളിപ്പാട്ട് പത്രാധിപര്‍ക്ക് നന്ദി .
കേരളചരിത്രം എഴുതുമ്പോള്‍, അങ്ങ് മലബാറില്‍ ജനിച്ചു വളര്‍ന്ന ആധുനിക ചരിത്രകാരന്മാരുടെ രീതിശാസ്ത്രം യൂറോ (ക്രിസ്ത്യന്‍ ) കേന്ദ്രിതമെന്നത് മാറി വടക്കന്‍ കേരള/ഭാരത കേന്ദ്രിതമായാല്‍ മാത്രം പോരാ .ആയ് വം ശ (ആനമുദ്ര) കേന്ദ്രിതമായില്ലെങ്കില്‍, ഒരു പാടു മണ്ടത്തരങ്ങള്‍ എഴുതി വയ്ക്കും .

അയ്യന്‍ അടികള്‍ എന്ന വെള്ളാള രാജാവ് നല്‍കിയ തരിസാപ്പള്ളി ശാസനത്തിന്‍റെ  പഠനത്തില്‍,
ശബരിമല അയ്യപ്പനെ പഠിക്കുമ്പോള്‍,സഹ്യാദ്രിസാനുക്കളിലെ ഡസന്‍ കണക്കിന് ശൈവ (ശിവ-പാര്‍വ്വതി പിള്ളയാര്‍ -മുരുക) ക്ഷേത്രങ്ങളുടെ ചരിത്രം പഠിക്കുമ്പോള്‍,മാവേലിയേയും മാവേലിപ്പാട്ടിനെയും മാവേലിക്കരയെയും പഠിക്കുമ്പോള്‍,

സഹ്യാദ്രി സാനുക്കളിലെ സംസ്കാരം, നാല്‍പ്പതോളം മങ്കൊമ്പില്‍ ദേവീ ക്ഷേത്രങ്ങള്‍ ,എരുമേലി,കാഞ്ഞിരപ്പള്ളി ഈരാറ്റു പേട്ട പേട്ടകള്‍” ,”കാഞ്ഞിരപ്പള്ളി  കച്ച” ,കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്ര മാവേലി ശാസനം ,നായാട്ടുവിളി എന്നിവ   പഠിക്കുമ്പോള്‍,
അച്ചന്‍കോവില്‍,ആര്യങ്കാവ്,ശബരിമല ,നിലയ്ക്കല്‍ .റാന്നി,പത്തനംതിട്ട, പന്തളം ,എരുമേലി കൊച്ചമ്പലം ,വാവര്‍ പള്ളി ,പേട്ട തുള്ളല്‍ കാഞ്ഞിരപ്പള്ളി പാലാ ,പൂഞ്ഞാര്‍ എന്നിവയുടെ ചരിത്രപഠനം  നടക്കുമ്പോള്‍ മണ്ടത്തരങ്ങള്‍ പറ്റും.

തരിസാപ്പള്ളി ശാസനം മുന്‍ നിര്‍ത്തി പഠിക്കേണ്ടത്എം ജി.എസ്സും ശിഷ്യരും ചെയ്തപോലെ
പശ്ചിമേഷ്യന്‍(West Asian Maritime) സമുദ്ര വ്യാപാരശ്രുംഘല യെ അല്ല
 പൂര്‍വ്വേഷ്യന്‍  (East Asian maritime ചൈനീസ് മലേഷ്യന്‍-ഫിജി-ശ്രീലങ്കന്‍ ) സമുദ്രവ്യാപര ശ്രുംഘലയെ ആയിരിക്കണം കാരണം കൊല്ലത്തും വേണാട്ടിലും നാട്ടുകാരായ വെള്ളാള വര്‍ത്തകര്‍/പായ്ക്കപ്പല്‍ യാത്രികര്‍  ഒന്‍പതാം നൂറ്റാണ്ടില്‍ തന്നെ  ധാരാളം ഉണ്ടായിരുന്നു

തരിസാപ്പള്ളി ശാസനത്തിലെ ആനമുദ്ര ഉള്ള നാടന്‍ സാക്ഷിപ്പട്ടിക നമ്മെ അതിനു സഹായിക്കും ..

വെള്ളാളര്‍ സമൂഹത്തിനു നല്‍കിയ സംഭാവന മനസ്സിലാക്കാന്‍
വിറമിണ്ട നായനാര്‍ ,ശബരിമല അയ്യപ്പന്‍ ,വൈക്കം പത്മനാഭപിള്ള ,മനോന്മണീയം സുന്ദരന്‍ പിള്ള ,തൈക്കാട്ട് അയ്യാവു സ്വാമികള്‍ , ജയ് ഹിന്ദ് ചെമ്പകരാമന്‍ പിള്ള ,പി.എസ് നടരാജപിള്ള, കാളിയാര്‍ പുതിയവീട്ടില്‍ ശങ്കരപ്പിള്ള, കല്ലൂര്‍ രാമന്‍പിള്ള തുടങ്ങി മണ്മറഞ്ഞു പോയ ചില പ്രഗല്‍ഭ വെള്ളാളരുടെ ജിവിത കഥകള്‍ കൂടി ഈ ഗ്രന്ഥത്തില്‍ വായിക്കാം

പേജുകള്‍ മറിയ്ക്കുമ്പോള്‍
തരിസാപ്പള്ളി പട്ടയത്തിലെ വെള്ളാള സാക്ഷിപ്പട്ടിക
ക്നായി തൊമ്മന്‍ പട്ടയത്തിലെ വെള്ളാളര്‍
ആംക്തില്‍ ഡ്യൂ പെറോയുടെ സെന്റ്‌ അവസ്ഥ (1771 Paris )
ആരാണീ വെള്ളാളര്‍
തരിസാപ്പള്ളി പട്ടയം –പുനര്‍ വായന
പ്രാചീന കേരളത്തില്‍ വൈശ്യര്‍ ഉണ്ടായിരുന്നു
പുരാണ പുരുഷന്‍ ശബരിമല ശാസ്താവും ചരിത്ര പുരുഷന്‍ ആയ അയ്യപ്പനും
ചെങ്ങന്നൂരിലെ വിരമിണ്ട നായനാര്‍
കാഞ്ഞിരപ്പള്ളിക്കാരന്‍ കവി എഴുതിയ മാവേലിപാട്ട്
ടിപ്പുവിനെ പിന്നോട്ട് പായിച്ച വൈക്കം പത്മനാഭ പിള്ള
ശിവരാജയോഗി തൈക്കാട്ട് അയ്യാ ഗുരു
മനോന്മണീയം സുന്ദരന്‍ പിള്ള
ആദ്യ സ്വാതന്ത്ര്യ സമര സേനാനി ജയ് ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ള
ആദ്യ ഭൂപരിഷ്കരണ ബില്‍ അവതരിപ്പിച്ച പി.എസ് നടരാജപിള്ള
കാളിയാര്‍ പുലി പുതിയവീട്ടില്‍ ശങ്കരപ്പിള്ള
കാഞ്ഞിരപ്പള്ളിയില്‍ നിന്നുയര്‍ന്ന തിരമാല
വെള്ളാളരേ ഒഴിവാക്കാന്‍ കണങ്കാല്‍ മുറി യ്ക്കപ്പെട്ട കേരളം
ചെങ്ങളം കൊലക്കേസും കല്ലൂരാന്‍ കത്തിയും
എം ജി.എസ് വെറും ചെറിയച്ചന്‍ മാത്രം
ചരിത്രകാരാ ,സ്വയം തിരുത്തൂ
വെള്ളാള രത്നങ്ങള്‍ ,മുത്തുകള്‍
വെള്ളാളര്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍

ബിബ്ലിയോഗ്രാഫി
പദസൂചിക


Comments