വെള്ളാള ക്രിസ്ത്യാനികള്‍
(തിരുവഞ്ചൂര്‍ “വേങ്കടത്ത്” കുടുംബചരിത്രം )
കേന്ദ്ര ടൂറിസം മുന്‍ മന്ത്രിയും രാജ്യസഭാംഗവും
മറ്റും ആയ ശ്രീ അല്‍ഫോന്‍സ് കണ്ണന്താനം “ഇന്ത്യ മാറ്റത്തിന്‍റെ മുഴക്കം” എന്ന അതി
പ്രസിദ്ധമായ തന്‍റെ ആത്മകഥയില്‍( ഡി.സി
ബുക്സ് പത്താം പതിപ്പ്
2007 നവംബര്‍ , അദ്ധ്യായം 5 കോട്ടയം ഐക്യമത്യ
സംഘം പുറം 49 ) ഇങ്ങനെ എഴുതി:
“കേരളത്തിന്‍റെ ഹൃദയം ആണ് കോട്ടയം .റബറിന്‍റെയും
സുഗന്ധ വ്യഞ്ജനങ്ങളുടെയും നാട്.കേരളത്തിലെ ഏറ്റവും സമ്പന്ന സമുദായത്തിന്‍റെ
,സുറിയാനി ക്രിസ്ത്യാനികളുടെ, ശക്തി കേന്ദ്രം .ഞാനൊരു സുറിയാനി ക്രിസ്ത്യാനിയാണ്
എന്‍റെ വേരുകള്‍ ക്രിസ്തബ്ദം ഒന്നാം നൂറ്റാണ്ടോളം ചെന്നെത്തിയിട്ടുണ്ട്
.അക്കാലത്താണല്ലോ ക്രിസ്തുശിഷ്യനായ സെന്റ് തോമസ് കേരളത്തില്‍ വന്നു വിദ്യാഭ്യാസത്തിലും കുലീനതയിലും മുന്നിട്ടു നിന്നിരുന്ന ഒരു
വിഭാഗത്തെ, തന്‍റെ മന്ത്ര ശക്തിയാല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം
ചെയ്യിച്ചത് “
ശദ്ധിക്കുക ആ “ഒരു” വിഭാഗത്തിന്‍റെ പേര്‍ അജ്ഞാത
കാരണത്താല്‍ ശ്രീ കണ്ണന്താനം നല്‍കിയിട്ടില്ല .ബ്രാഹ്മണര്‍ എന്നോ നമ്പൂതിരി എന്നോ
ആവാം അദ്ദേഹം വിവക്ഷിച്ചത് . പക്ഷെ കേരളത്തില്‍ ബ്രാഹ്മണര്‍ കുടിയേറിയത് ഒന്‍പതോ
പത്തോ നൂറ്റാണ്ടില്‍ മാത്രം ആയിരുന്നു എന്ന്‍ ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു
എന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയിട്ടില്ല .
ശ്രീ കണ്ണന്താനതിന്‍റെ കാര്യത്തില്‍ മാത്രമല്ല, മദ്ധ്യതിരുവിതാം കൂറിലെ
,പഴയ തെക്കുംകൂര്‍ രാജ്യത്തെ, ക്രിസ്ത്യാനികള്‍ മിക്കവരും അവര്‍ ബ്രാഹ്മണര്‍
അല്ലെങ്കില്‍ നമ്പൂതിരിമാര്‍ മാര്‍ഗ്ഗം കൂടിയവരുടെ പിന്‍ തലമുറക്കാര്‍ എന്ന്
പൊങ്ങച്ചം പറയും. മിക്കവരുടെയും പൂര്‍വ്വികര്‍ ഒന്നുകില്‍
മഹാദേവര്‍ പട്ടണത്ത് (തിരുവഞ്ചിക്കുളം) നിന്ന് അല്ലെങ്കില്‍ കുരക്കേണി കൊല്ലത്ത്
നിന്നും എണ്ണ കച്ചവടവുമായി കുടിയേറിയ”എണ്ണചെട്ടികള്‍” (പ്രയോഗം മനോരമ കെ.എം.മാത്യു
വക) ആണത്രേ .തിരുവല്ലയിലെ “കണ്ടത്തില്‍” കുടുംബം ,കോട്ടയത്തെ “ഉപ്പൂട്ടില്‍”
കുടുംബം,ചിറക്കടവിലെ “പുല്ലുവേലി” (ഏ .കെ ആന്റണിയുടെ അമ്മ വീട് ) തുടങ്ങിയവ
ഉദാഹരണം .
വാഴൂര്‍ കൊടുങ്ങൂരിലെ “ഫെന്‍” കുടുംബം തങ്ങളുടെ
പൂര്‍വ്വികന്‍ ബൈബിള്‍ മൊഴിമാറ്റം നടത്താന്‍, ഒറ്റപ്പാലത്ത് നിന്നും കോട്ടയത്ത്
വന്ന ചുനങ്ങാട്ടു ചാത്തു മേനോന്‍ ആയിരുന്നു എന്ന് പറയുന്നത് തെളിവുകള്‍ കാട്ടി
ആയതിനാല്‍ നമുക്ക് വിശ്വസിക്കാം . http://indicatorloops.com/fenn.htm ആനിക്കാട്
ഇളംപള്ളിയിലെ “പൊറ്റത്താങ്കല്‍” (തിരുവനതപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി പ്രൊഫസ്സര്‍
ആയിരുന്ന അന്തരിച്ച ഡോ .പി ഏ ഏബ്രഹാമിന്‍റെ കുടുംബം .എന്‍റെ അമ്മ വീടായ ഇളം പള്ളി
കല്ലൂര്‍ ഭവനത്തിന്‍റെ എതിരെയുള്ള വീട് ) കുടുംബവും
തങ്ങളുടെ പൂര്‍വ്വികര്‍ നമ്പൂതിരിമാര്‍ എന്ന് പറയുന്നത് നമുക്ക്എന്നാല്‍ റവ. ഏ. എഫ്
പെയിന്റര്‍ (http://www.familytreecircles.com/looking-for-rev-a-f-painter-of-england-a-cms-missionary-to-india-57886.html)
,ജോര്‍ജ്
മാത്തന്‍ അച്ഛന്‍ ( “ഹാബേല്‍ ദിനം” ഫെയിം) എന്നിവരുടെ
കത്തുകളില്‍ “മാര്‍ഗ്ഗം കൂടി”യവരില്‍ നല്ല പങ്കും അക്കാലത്തെ അവര്‍ണ്ണരും (പുലയര്‍,പറയര്‍,കുറവര്‍)
,പിന്നെ മല അരയരും ഈഴവരും മറ്റും
ആയിരുന്നു “
കൃഷി എന്നാല്‍ അങ്ങാടിയോ പച്ചമരുന്നോ എന്നറിയാത്ത
മണ്ണില്‍ കൈകൊണ്ടു തൊടാത്ത .മറ്റുള്ളവര്‍ കൃഷിചെയ്ത പച്ചക്കറികള്‍ മാത്രം
കഴിച്ചിരുന്ന നമ്പൂതിരി ബ്രാഹ്മണ മക്കള്‍ പില്‍ക്കാലത്ത് മണ്ണിനോട് മല്ലടിക്കുന്ന ക്രിസ്ത്യാനികള്‍
ആയി മാറിയോ ?
എന്‍റെ പ്രിയ സുഹൃത്ത് ,വൈക്കം അംബിക മാര്‍ക്കറ്റിലെ
ഹോബി പബ്ലീഷേര്‍സ് ഉടമ,ദളിതന്‍ അല്ലാത്ത എന്നാല്‍
ദളിത് ബന്ധു ആയ ശ്രീ എന്‍ കെ ജോസ് കണ്ടെത്തിയത് മധ്യ തിരുവിതാം കൂറിലെ
ക്രിസ്ത്യാനികളുടെ പൂര്‍വ്വികര്‍ ഏ തു പ്രതികൂല സാഹചര്യത്തിലും ധൈര്യ സമേതം
മുന്നോട്ടിറങ്ങി വിജയം വരിക്കുന്ന കടലോരത്തെ മുക്കവര്‍ ആയിരുന്നു എന്നാണ്
.പ്രളയബാധ സമയത്തെ അവരുടെ പ്രവര്‍ത്തനം അടുത്ത കാലത്ത് നാം കണ്ടു .മലബാറിലും
ഇടുക്കിയിലും മലയായിലും പേര്‍ഷ്യയിലും കുടിയേറി വിജയം വരിച്ച മദ്ധ്യ തിരുവിതാം കൂറിലെ മാപ്പിള മാര്‍ മുക്കവരുടെ
പിന്‍ ഗാമികള്‍ എന്ന ശ്രീ ജോസിന്‍റെ നിഗമനം ശരിയോ ?
Comments
Post a Comment