എം ജി എസ് വായിച്ചിട്ടില്ലാത്ത ചരിത്രം


എം ജി എസ് വായിച്ചിട്ടില്ലാത്ത ചരിത്രം
“പുസ്തകങ്ങള്‍ വീടൊഴിഞ്ഞു പോകുമ്പോള്‍” എന്ന തലക്കെട്ടില്‍ കേരളത്തിലെ തലമുതിര്‍ന്ന ചരിത്ര പണ്ഡിതന്‍ ,ഗ്രന്ഥകാരന്‍ എം ജി എസ് നാരായണന്‍റെ പുസ്തക ശേഖരം ,അവയുടെ ഭാഗികമായ കൈമാറ്റം എന്നിവയെ കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ (നവംബര്‍ ) എം.എം ഷിനാസ് എഴുതിയ ലേഖനം താല്‍പ്പര്യപൂര്‍വ്വം വായിച്ചു .എം ജി.എസ്സിന്‍റെ ഒട്ടെല്ലാ കൃതികളും ലേഖനങ്ങളും ഇന്റര്‍വ്യൂകളും യൂട്യൂബ് പ്രഭാഷണങ്ങളും  വായിക്കയും കേള്‍ക്കുകയും ചെയ്ത ഒരു ചരിത്ര വായനക്കാരന്‍ എന്ന നിലയില്‍ ആ കേരളചരിത്ര പണ്ഡിതന്‍ വായിക്കാത്ത ,കാണാത്ത എന്നാല്‍ കേരളചരിത്രം പഠിക്കുന്നവര്‍ എല്ലാം ആവശ്യം വായിച്ചിരിക്കേണ്ട രണ്ടു കൃതികളെ വായനക്കാരുടെ മുന്‍പാകെ അവതരിപ്പിക്കട്ടെ
ആദ്യത്തേത് The Tamilian Antiquary .  രണ്ടാമത്തേത് Abraham Hyacinth Anquitel  Du Peron  ഫ്രഞ്ചില്‍ എഴുതിയ ZEND AVESTA(1771 Paris) ശാസ്ത്രീയ കേരള ചരിത്ര പിതാവായ മനോന്മണീയം പെരുമാള്‍ സുന്ദരന്‍പിള്ളയുടെ പ്രമുഖ ചരിത്രപഠനങ്ങള്‍ അച്ചടിച്ചു വന്നത്  The Tamilian Antiquary   എന്ന പ്രസിദ്ധീകരണത്തില്‍ . അവ വായിക്കാത്തത് കാരണമാണ് സുന്ദരന്‍ പിള്ളയെ എം ജി.എസ് തിരുനെല്‍വേലിക്കാരന്‍ ആയി ചിത്രീകരിക്കയും “അത്രയൊന്നും പറയാന്‍ ഇല്ലാത്ത” എന്ന പേരില്‍  അദ്ദേഹത്തെ തമസ് കരിക്കയും ചെയ്ത്. തലസ്ഥാന നഗരിയില്‍ വച്ച് എം ജി എസ്സിനെ ആദരിച്ച ചടങ്ങില്‍ തമിഴ് നാട്ടുകാരനായ കേരള ഗവര്‍ണര്‍ പി .സദാശിവം ,തിരുവിതാം കൂര്‍ ആര്‍ക്കിയോളജി വിഭാഗം സ്ഥാപക മേധാവി കൂടി ആയ മനോന്മണീയം സുന്ദരന്‍ പിള്ളയുടെ സംഭാവന എടുത്തു പറയാന്‍ കാരണം എം ജി.എസ്സിന്‍റെ അജ്ഞത മനസ്സിലാക്കിയിട്ടാവണം .സുന്ദരന്‍ പിള്ളയുടെ The Ten Idylls TheAge of Thrinjana sambandha  എന്നീ പ്രമുഖ ചരിത്ര പ്രബന്ധങ്ങള്‍ The Tamilian Antiquary (VOL

Comments