വെള്ളാളരുടെ സംഭാവനകള്‍


വെള്ളാളരുടെ സംഭാവനകള്‍

ഭരണ നൈപുണ്യം
വെള്ളാളര്‍ ആണ് ശുദ്ധ ദ്രാവിഡര്‍ .ക്ഷത്രിയ ധര്‍മ്മവും അവര്‍ കൈകാര്യം ചെയ്തു. അതിനാല്‍ അവര്‍ പ്രധാന ജനസമൂഹം ആയിത്തീര്‍ന്നു(വി.ആര്‍ പരമേശ്വരന്‍ പിള്ള, ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍ (പുറം  24).  വെള്ളാളര്‍ എന്ന പദം വെള്ളം എന്ന പദത്തില്‍ നിന്നുണ്ടായി എന്ന് വി.കനകസഭാ പിള്ള ( Tamilians 1800 years ago പുറം 112-13 ). ആളന്‍ എന്ന് പറഞ്ഞാല്‍ ഭരിക്കുന്നവന്‍ .അങ്ങനെ വെള്ളാളന്‍ എന്നാല്‍ കര്‍ഷകന്‍. വെള്ളായ്മ ചെയ്യുന്നവര്‍ വെള്ളാളര്‍ എന്ന് മറ്റു ചിലര്‍. മേല്‍പ്പറഞ്ഞ രണ്ടു വാദവും തെറ്റ് എന്ന് വി.ആര്‍ പരമേശ്വരന്‍ പിള്ള .”വേളാന്‍“എന്നായിരുന്നു പഴയ പേര്‍. പ്രാചീന ശിലാശാസനങ്ങളില്‍ ആ പദമാണ് എഴുതപ്പെട്ടിരിക്കുന്നത് .ഈ വാക്കിനു അനുരൂപമായ വേള്‍ എന്ന് പേരുള്ള  സമൂഹമായിരുന്നു പുരാതന കാലത്ത് തമിഴകത്തെ  രാജാക്കന്മാര്‍. രാജരാജ ചോളന്‍റെ ശാസനത്തില്‍ ഈ പദം കാണപ്പെടുന്നു .പ്രാചീന വേണാട് ഭരിച്ചിരുന്നത് .”വേള്‍” എന്ന വിഭാഗം ആയിരുന്നു .
വേള്‍ എന്ന പ്രാചീന പദത്തിന് പടയാളി, കാലാള്‍ എന്നിങ്ങനെയും അര്‍ത്ഥം  ഉണ്ടായിരുന്നു എന്ന് വി.ആര്‍ പരമേശ്വരന്‍ പിള്ള.സഹായം എന്നും അര്‍ത്ഥം ഉണ്ടായിരുന്നു. “വേളാന്മ” എന്നതിന് സത്യം എന്നുമുണ്ട് അര്‍ത്ഥം .പ്രാചീന കാലത്ത് വെള്ളാളര്‍ രാജാക്കന്മാരും ചക്രവര്‍ത്തിമാരും പുരോഹിതരും കച്ചവടക്കാരും (ചെട്ടികള്‍) ഭടന്മാരും കര്‍ഷകരും ഗോപാലകരും അന്ന ദാതാക്കളും ഗായകരും ദ്വിഭാഷികളും കണക്കരും മറ്റും ആയിരുന്നു. പുറപ്പൊരുള്‍ പെണ്‍മാലൈ  എന്ന കൃതിയില്‍ കൃഷി ,ഗോസംരക്ഷണം,വ്യാപാരം, വേദാദ്ധ്യായനം,യാഗം ,ദാനം, സംഗീതം  എന്നിവ വെള്ളാളരുടെ തൊഴില്‍ ആയിരുന്നു എന്ന് പറയുന്നു. കീഴാര്‍ (കിഴവന്‍) ഗ്രാമത്തിന്‍റെയും  വേള്‍ ഗ്രാമ സമുദായത്തിന്‍റെയും  ഭരണാധികാരി ആയിരുന്നു .
മരുതം,മുല്ല എന്നീ രണ്ടു തിണ കളിലെ പാട്ടുകളില്‍ രാജാവ് ഉണ്ടായതെങ്ങനെ എന്ന് വിവരിക്കുന്നു . രാജാവ് കോന്‍ കോല്‍ കൈവശമുള്ളവന്‍, ആയിരുന്നു. ഇടയര്‍, യാദവര്‍, ആയര്‍ തുടങ്ങിയ പേരുകള്‍ ഉള്ള ആയ്  വിഭാഗം വെള്ളാളര്‍ ആയിരുന്നു .അവര്‍ ആയിരുന്നു ആദ്യകാല അരചര്‍ .കന്നുകാളികളുടെ അധിപര്‍ .ശത്രുവിനെ ഓടിക്കാന്‍ കോല്‍ ,വടി കയ്യിലേന്തിയവന്‍. ഇടയന്‍റെ കോല്‍ പില്‍ക്കാലത്ത് ചെങ്കോല്‍ ആയി .രാജാവിന്‍റെ  അടയാളം ആയിമാറി .ബ്രാഹ്മണാധിപത്യം വന്നപ്പോള്‍. അവരെ ക്ഷത്രിയര്‍ ആക്കി ശര്‍മ്മ എന്നും വര്‍മ്മ എന്നും വിളിച്ചു .മരുതത്തിലെ ആയര്‍, ആയ്‌ വംശം സ്ഥാപിച്ചു .ആയ് വേല്‍ ആണ് വേണാട് (വേള്‍+നാട്)  സ്ഥാപകന്‍. ആന അവരുടെ ചിഹ്നം .വേണാട് പിന്നീട് തിരുവിതാംകൂര്‍ ആയി വളര്‍ന്നു .ഒരാനയ്ക്ക് പകരം രണ്ടാന വന്നു .ഒപ്പം ശംഖ്‌  മുദ്രയും  .ഇടയര്‍ ആയതിനാല്‍ കിരീടം ധരിക്കും മുമ്പ് “ഹിരണ്യഗര്‍ഭ”ത്തില്‍ കയറി,മുങ്ങിപ്പൊങ്ങി  ക്ഷത്രിയനാകേണ്ടി വന്നു ചിത്തിര തിരുനാളിന് പോലും. തുടര്‍ന്നു പൊന്നില്‍ കുളിച്ച തമ്പുരാന്‍ പൊന്നു തമ്പുരാന്‍ ആയി മാറി.
ചേര -ചോള -പാണ്ട്യ രാജാക്കന്മാര്‍ മൂന്നും  (മൂവേന്തര്‍) വെള്ളാളര്‍ ആയിരുന്നു (T.Pazhani, page 7) ചേരമാന്‍ പെരുമാള്‍ ആയി തെരഞ്ഞെടുത്തിരുന്നത്  വെള്ളാളരെ ആയിരുന്നു എന്ന്‍ കെ.പി.പത്മനാഭമേനോന്‍ (History of Cochin ). പന്തളം ,പൂഞ്ഞാര്‍ തുടങ്ങി ഒട്ടെല്ലാ ചെറു രാജ്യങ്ങളിലെയും രാജാക്കന്‍മാര്‍ വെള്ളാളര്‍ ആയിരുന്നു, .അമ്പലപ്പുഴ (ബ്രാഹ്മണന്‍),തെക്കുംകൂര്‍ (നായരി) എന്നിവ മാത്രമായിരുന്നു അപവാദം. പെരുമാള്‍ എന്ന പേര്‍ വെള്ളാളരുടെ ഇടയില്‍ ഏറെ പ്രചരിച്ചിരുന്നു .പി.എസ് നടരാജപിള്ളയുടെ പേരില്‍ പെരുമാള്‍ എന്ന പേരും (നടരാജ പെരുമാള്‍ പിള്ള) ഉണ്ടായിരുന്നു .
സര്‍ക്കാര്‍ സേവനം
രാജഭരണ കാലത്ത് ദളവാ മുതല്‍ താഴോട്ടു പാര്‍വത്യകാര്‍ വരെയുള്ള സര്‍ക്കാര്‍ ലാവണങ്ങളില്‍ നല്ല പങ്കും വെള്ളാളര്‍ ആയിരുന്നു വഹിച്ചിരുന്നത്.രാജാ കേശവദാസന്‍ (കേശവപിള്ള ),സഹായി താഴക്കുടി സുന്ദരപാണ്ട്യന്‍ പിള്ള ,വേലുത്തമ്പി ദളവാ (കണക്കു തമ്പി ചെമ്പകരാമന്‍ ) ,മുളകുമടിശ്ശീല കാര്യക്കാരന്‍ വൈക്കം പത്മനാഭ പിള്ള ,വലിയ മെലെഴുത്ത് (ചീഫ് സെക്രട്ടറി) തിരവിയം പിള്ള,ഹൈക്കോടതിയെ സാക്ഷാല്‍ നീതിപീഠം ആക്കി മാറ്റിയ സദാശിവന്‍ പിള്ള ,വലിയ മേലെഴുത്ത്പിള്ള ധനകാര്യ ധുരന്ദരന്‍ പി.എസ് മുത്തു ക്കറുപ്പാ പിള്ള.ദിവാന്‍ പേഷ്കാര്‍ സി.എം മാധവന്‍ പിള്ള ,ജഡ്ജിമാര്‍ ആയിരുന്ന ചൊക്ക ലിംഗം പിള്ള ,ചെല്ലപ്പാപിള്ള കണ്‍സര്‍വേറ്റര്‍ എം വേലുപ്പിള്ള സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്തിനു ശ്രീമൂലം പ്രജാസഭയില്‍ നിശിതമായി വിമര്‍ശിച്ച തേരൂര്‍ എം സുബ്രഹ്മണ്യ പിള്ള ,ദിവാന്‍ പേഷ്കാര്‍ ആര്‍ .വൈദ്യലിംഗം പിള്ള എന്നിവരെല്ലാം വെള്ളാള കുലത്തില്‍  ജനിച്ച ഉദ്യോഗസ്ഥ വൃന്ദം ആയിരുന്നു.
യുദ്ധ സേവനം
കാലാള്‍പ്പട ,നാവികസേന എന്നിവയില്‍ മികച്ച സേവനം കാഴ്ച വച്ച നിരവധി വെള്ളാളര്‍ ഉണ്ടായിരുന്നു എന്ന് വി.ആര്‍ പരമേശ്വരന്‍ പിള്ള (പുറം 81) ചോള ചക്രവര്‍ത്തിയായിരുന്ന രാജാദിത്യ ചോളന്റെ സര്‍വ്വസൈന്യാധിപന്‍ (പെരും പടനായകന്‍ )വേളന്‍ കുമരന്‍ എന്ന വെള്ളാള യോദ്ധാവ് ആയിരുന്നു .ഇരവിക്കൂട്ടി പിള്ള പോരിലെ നായകനും വെള്ളാളന്‍ ആയിരുന്നു .തിരുവിതാംകൂര്‍ സ്ഥാപകന്‍ മാര്‍ത്താണ്ടവര്‍മ്മയുടെ ആദ്യ രണ്ടു ദളവാ (ദിവാന്‍ )മാര്‍ ആറു മുഖം പിള്ളയും (കൊ വ .908-11 ) അനുജന്‍ താണുപിള്ള (കൊ .വ 911-17) യും വെള്ളാളര്‍ ആയിരുന്നു .അക്കാലത്തെ പടത്തലവന്‍ കുമാരസ്വാമി പിള്ളയും (നാഗമയ്യ പുറം 334) വെള്ളാളന്‍ ആയിരുന്നു .തിരുവിതാം കൂറും ദേശിം ഗനാടും തമ്മിലുള്ള യുദ്ധത്തില്‍ ആരുമുഖം ദളവ നേരിട്ട് പടനയിച്ചു വീരമൃത്യു വരിച്ചു എന്നതും സ്മരണീയം .
കലപ്പയുടെ കണ്ടുപിടുത്തവും കൃഷിയും
വെള്ളാളര്‍ അഥവാ വേളാളര്‍ വെള്ളത്തെ ഭരിക്കുന്നവര്‍ എന്ന് ചിലര്‍ .നദികളിലെ വെള്ളം ചാലുകള്‍ വെട്ടി അതുവഴി കരയിലേയ്ക്ക് കൊണ്ടുവന്നു നെല്‍ കൃഷി ചെയ്തിരുന്ന“”ഹലായുധന്മാര്‍, ബലരാമന്‍മാര്‍, ആയിരുന്നു പുരാതന തമിഴകത്തെ വെള്ളാള സമൂഹം .വേള്‍ എന്നതിന് മണ്ണ്‍ എന്നും അര്‍ത്ഥം ഉണ്ട് എന്ന് തമിഴ് ലക്സിക്കന്‍ (ആര്‍.നാഗസ്വാമി).
ദാനശീലര്‍ എന്നും അര്‍ത്ഥമുണ്ട് .വേള്‍ എന്നതില്‍ നിന്നും വേളീര്‍ എന്ന പദമുണ്ടായി.വേളാളര്‍,വേളിര്‍,വേളാര്‍ എന്നിങ്ങനെ പല പേരുകളില്‍ പ്രാചീന കര്‍ഷകര്‍ ആയ വെള്ളാളര്‍ അറിയപ്പെട്ടിരുന്നു (വി.ആര്‍ പരമേശ്വരന്‍ പിള്ള പുറം 16)
കവി ചക്രവര്‍ത്തി കമ്പര്‍ (കമ്പര്‍ വെള്ളാളന്‍ ആയിരുന്നില്ല .എന്നാല്‍ അനാഥനായ കമ്പര്‍ ഒരു വെള്ളാള പ്രഭുവിന്‍റെ വളര്‍ത്തു മകനായിരുന്നു) രചിച്ച “ഏര്‍ എഴുപത് “ എന്ന പ്രശസ്ത കൃതിയില്‍, വെള്ളാളരുടെ മേന്മയെ വാഴ്ത്തുന്നു .അവരുടെ വംശത്തേക്കാള്‍ ഉയര്‍ന്ന വംശം ഇല്ല എന്ന് കമ്പര്‍ .വേദം ഓതുക , ,നിലം ഉഴുക ,പശുപരിപാലനം ,വാണിജ്യം ,ഈശ്വരസേവ, ദാനം ചെയ്യുക എന്നിങ്ങനെ ആറു കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ആയിരുന്നു വെള്ളാളര്‍ എന്ന് വ്യാഖ്യാതാവ് .
സംഘ കാല കേരളത്തില്‍ അഞ്ചു തിണകള്‍ ഉണ്ടായിരുന്നു കുറിഞ്ചി പര്‍വ്വതപ്രദേശം .അവിടെ കുറവര്‍ ,കാനവര്‍ ,കുറത്തിയര്‍,എന്നിവര്‍ പാര്‍ത്തിരുന്നു .പാലയ് മണല്‍ക്കാടുകള്‍ .അവിടെ മറവര്‍ ,വേടര്‍ കൊല്ലക്കാരായ എയിനര്‍  എന്നിവര്‍ പാര്‍ത്തിരുന്നു .മരുതം നാട്ടുപ്രദേശം .കൃഷിഭൂമി ഉള്ള സ്ഥലം .അവിടെ കര്‍ഷകരായ ഉഴവര്‍ (വെള്ളാളര്‍ ,കരാളര്‍) എന്നിവര്‍ താമസിച്ചു കൃഷി ചെയ്തു പോന്നു .നെയ്തല്‍ എന്ന കടലോരത്ത് മുക്കുവരും ഉപ്പു വിളയിക്കുന്ന എരുവിയരും പരത്തിയര്‍പരതര്‍,നുളൈയര്‍നുളൈത്തീയര്‍ ,അളവര്‍ ,അലൈത്തീയര്‍ എന്നിവരും വസിച്ചിരുന്നു. ഇക്കാലഘട്ടത്തില്‍

ഈഴവര്‍ ,പറയര്‍ ,പുലയര്‍, ഉള്ളാടര്‍നാടാര്‍,നായര്‍ ,ബ്രാഹ്മണര്‍ ,നമ്പൂതിരി,അമ്പലവാസികള്‍ എന്നിവരൊന്നും കേരളത്തില്‍ ഉണ്ടായിരുന്നതായി ഒരിടത്തും പറയുന്നില്ല.
മരുതം എന്ന കൃഷിസ്ഥലത്ത് താമസിച്ച് കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ഉഴവു നടത്തുമായിരുന്ന ഉഴവര്‍ . അവരാണ് കൊഴു (കലപ്പ) കണ്ടു പിടിച്ചത് .നെല്‍ക്കൃഷി തുടങ്ങിയത് .മഞ്ഞള്‍ കൃഷി ചെയ്തതും കുരുമുളക് കൃഷി വ്യാപിപ്പിച്ചതും വിദേശികള്‍ക്ക് കുരുമുളകും ഇഞ്ചിയും മഞ്ഞളും നീലവും നല്‍കിയതും  .അവര്‍ രണ്ടു വിഭാഗം .മഴ വെള്ളത്തെ മാത്രം ആശ്രയിച്ചു കൃഷി ചെയ്ത കാര്‍+ആളര്‍ .= കരാളര്‍. ജലസേചന ചാലുകള്‍  ഉപയോഗിച്ച് ,തടയണ ,അണക്കെട്ട് ,ചാലുകള്‍ ,തോടുകള്‍ ,പാത്തികള്‍ എന്നിവ നിര്‍മ്മിച്ച്, അക്കാലത്തെ  ഹൈടെക്കൃഷി നടത്തിയ വേള്‍  +ആളര്‍ =വെള്ളാളര്‍ രണ്ടാം വിഭാഗം .വേള്‍ എന്നതിനും വെള്ളം എന്ന് മാത്രമല്ല മണ്ണ് എന്നും അര്‍ത്ഥമെന്നു ചിലര്‍. വേല്‍ (ശൂലം) ധരിക്കുന്ന വേലായുധന്‍ ,മുരുകന്‍ ആയിരുന്നു അവരുടെ ദേവത .ദാനശീലര്‍ എന്നും വെള്ളാളര്‍ എന്ന പദത്തിനര്‍ത്ഥമുണ്ടെന്നു ആര്‍.നാഗസ്വാമി .അന്നദാനം ശീലമാക്കിയവര്‍ ആയിരുന്നു വെള്ളാളര്‍ .മഹാഭാരത യുദ്ധത്തില്‍ ഇരു കഷികള്‍ക്കും അന്നം ചോറു  നല്‍കിയ പെരും ചോറ്റുതയന്‍ എന്ന രാജാവ് വെള്ളാളന്‍ ആയിരുന്നു. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ചരിത്രകൃതിയില്‍ സാക്ഷാല്‍ ഈ.എം എസ് ഏതോ നായര്‍ ആണ് മഹാഭാരത യുദ്ധത്തില്‍ പടയാളികള്‍ക്ക് അന്നദാനം നടത്തിയത് എന്നെഴുതി പിടിപ്പിച്ചത് ശുദ്ധ കള്ളം (കന്നിയിലെ മകം വെള്ളാള കര്‍ഷകര്‍  നെല്ലിന്റെ പിറന്നാള്‍ ആയി ആഘോഷിച്ചു പോന്നു.

ഉഴവര്‍ (വെള്ളാളര്‍,കാരാളാര്‍ എന്നിങ്ങനെ രണ്ടു കൂട്ടര്‍) തങ്ങളുടെ  കൈ കൊണ്ട് നട്ടു വളര്‍ത്തിയ വിളഞ്ഞ നെല്‍ക്കതിരുകള്‍ നേരേ നിന്നാലേ പാരാളുന്ന അരചന്മാരുടെ പൊന്‍ കിരീടം നില നില്ക്കയുള്ളു എന്ന് ചേക്കിഴാര്‍ (പെരിയ) പുരാണം. അയ്യങ്കാളിയ്ക്ക് മുമ്പ് ആദ്യ കര്‍ഷക സമരം നടത്തി മഹാരാജാവിനെ അടിയറവു പറയിച്ചത് അഴകിയ പാണ്ഡ്യ പുരത്തെ പെരിയ മുതലി ആയിരുന്നു   മലയാളം തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍ അദ്ദേഹത്തിന്‍റെ “ഉറവിടങ്ങളില്‍” അക്കഥ പറയുന്നു (“നാഞ്ചിനാട്‌ അടര്‍ന്നു പോയ കേരളം”. മാതൃഭൂമി 2015  പുറം 72-73
ആദ്യ കര്‍ഷക സമരം
(അഴകിയ പാണ്ഡ്യ പുരത്തെ പെരിയ)”മുതലിയാര്‍ രേഖകളില്‍ മഹാരാജാവ് നാഞ്ചിനാട്ടു വെള്ളാള കര്‍ഷകരോട് നിരന്തരം സന്ധി സംഭാഷണത്തിലാണ് .അവര്‍ കെറുവിച്ചു തിരുനെല്‍വേലിയിലേയ്ക്കു ഓടി പോകുന്നു .മഹാരാജാവ് സ്വയം എഴുന്നെള്ളി വന്നു കോട്ടാര്‍  കൊട്ടാരത്തില്‍  താമസിച്ച് ആളയച്ചു അവരെ വിളിച്ചു മാപ്പുപറഞ്ഞു കൃഷിയിറക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു .മുതലിയാര്‍ക്ക് മഹാരാജാവ് എഴുതിയ ദയനീയമായ ഒരു കത്തില്‍ “ അവിടുന്നു കണ്ടറിഞ്ഞു വല്ലതും തന്നാലേ കൊട്ടാരത്തില്‍ ചെലവു നടക്കയുള്ളു “ എന്ന് നെല്ലുചോടിക്കുന്നു
വെള്ളാള ഊര്‍ക്കൂട്ടം .
സാംസ്കാരിക പാരമ്പര്യം
ശൈവ സിദ്ധാന്മാരില്‍ പ്രമാണിയും ചെങ്ങന്നൂര്‍ ക്ഷേത്ര (നായനാര്‍ ചെങ്ങന്റൂര്‍ കോവില്‍) ഉടമയും ആയിരുന്ന  വിറമിണ്ട നായനാര്‍ വെള്ളാള പ്രഭു ആയിരുന്നു ധാരാളം വസ്തുവകകള്‍ അദ്ദേഹം ക്ഷേത്രത്തിനു ദാനം ചെയ്തു .ചൊല്ലിക്കേള്‍പ്പിച്ച ശങ്കരാചാര്യരെ ”ആശ്ചര്യ ചൂഡാമണി” എന്ന അതിപ്രശസ്ത സംസ്കൃത നാടകം രചിച്ച ശക്തി ഭദ്രനും വിറമിണ്ട നായനാരും ഒരാള്‍ തന്നെ എന്ന് ചിലര്‍ അ വകാശപ്പെടുന്നു (   ).കൂടുതല്‍ പഠനം വേണ്ട വാദം ആണത് .
ചരിത്രപണ്ടിതനും തമിഴ് നാടക കൃത്തും തിരുവിതാം കൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവിയും ശാസ്ത്രീയ ദക്ഷിണേന്ത്യന്‍ ചരിത്ര പിതാവും മറ്റും ആയിരുന്ന റാവു ബഹാദൂര്‍ മനോന്മണീയം സുന്ദരന്‍ പിള്ള എന്ന തിരുവിതാം കൂറിലെ ആദ്യ എം ഏ ബിരുദ ധാരി ലോകപ്രസിദ്ധന്‍ ആയിരുന്നു ജ്ഞാന പ്രജാഗരം (1776), ശൈവ പ്രകാശസഭ (1885 )എന്നിവയുടെ സ്ഥാപകരില്‍ ഒരാള്‍.ടി .ലക്ഷമണന്‍ പിള്ള സംഗീത ശാസ്ത്ര പാരംഗതന്‍ ആയിരുന്നു .വയ്യാപുരി പിള്ള തമിഴ് ലക്സിക്കന്‍ എഡിറ്റര്‍ ആയിരുന്നു ശിവരാജ പിള്ള ചരിത്ര ഗവേഷകന്‍ ആയിരുന്നു .ദേശിക വിനായകം പിള്ള അതി പ്രശസ്തനായ കവി ആയിരുന്നു .നിഘണ്ടു കര്‍ത്താക്കള്‍ മിക്കവരും വെള്ളാളര്‍ ആയിരുന്നു .ടി.രാമലിംഗം പിള്ള ,സി.മാധവന്‍ പിള്ള (ആലപ്പുഴ) ശ്രീകണ്ടെശ്വരം പത്മനാഭ പിള്ള .എന്‍ സി പിള്ള (മോഡല്‍ സ്കൂള്‍ പ്രധാന അദ്ധ്യാപകന്‍ ) എന്നിവര്‍ ഉദാഹരണം .ദ്രാവിഡ ഭാഷാ ഗവേഷകന്‍ വി.ഐ.സുബ്രഹ്മണ്യ പിള്ള ഇന്‍റര്‍നാഷണല്‍   സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിംഗസ്റ്റിക്സിന്‍റെ  സ്ഥാപകന്‍ എന്ന നിലയില്‍ എക്കാലവും സ്മരിക്കപ്പെടും .
വി .ഐ .സുബ്രഹ്മന്യം (വി .ഐ.എസ്-1926-2009)
=========================================
സി.അച്യുതമേനോന്‍  ഒരിക്കല്‍ എഴുതി :ലോകം ശ്രദ്ധിക്കുന്ന ഒരു ഭാഷാ പണ്ഡീതന്‍ നമുക്കുണ്ടായിട്ടുണ്ട്. അത് ഡോ.വി.ഐ സുബ്രഹ്മണ്യമല്ലാതെ മറ്റാരുമല്ല . അദ്ദേഹത്തിന്റെ നിര്‍ഭാഗ്യത്തിനു അദ്ദേഹം തമിഴനായി ജനിച്ചു പോയി.,പഴയ തിരുവിതാംകൂറിലെ നാഗര്‍കോവിലിനടുത്ത് ഒരു ഗ്രാമത്തില്‍ . എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രധാനഭാഗം മുഴുവന്‍ തിരുവനന്തപുരത്താണ് കഴിച്ചു കൂട്ടിയത്.കേരള യൂണിവേര്സിറ്റിയിലെ ഭാഷാ ശാസ്ത്രപ്രൊഫസ്സര്‍ ആയി റിട്ടയര്‍ ചെയ്യുകയും ചെയ്തു .പക്ഷെ കേരളീയര്‍ അദ്ദേഹത്തെ അറിയുകയില്ല .റിട്ടയര്‍ ചെയ്യും മുമ്പുതന്നെ അദ്ദേഹം തിരുവനന്തപുരത്ത് കേരളപാണിയുടെ  നാമധേയത്തില്‍ ദ്രാവിഡഭാഷാ പ0നങ്ങല്‍ക്കായി ഒരു കേന്ദ്രം സ്ഥാപിച്ചു. നമുക്ക് അദ്ദേഹത്തെ വേണ്ടായിരുന്നു എങ്കിലും തമിഴര്‍ക്കു അദ്ദേഹത്തെ വേണമായിരുനൂ .അവര്‍ അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ട് പോയി തഞ്ചാവൂര്‍ യുണിവേര്സിട്ടിയുറെ വൈസ് ചാന്‍സലര്‍ ആക്കി.നാല് വര്ഷം ആ സ്ഥാനം വഹിച്ച ശേഷം അദ്ദേ ഹം തിരുവനന്തപുരത്ത് മടങ്ങി എത്തി ഇഷ്ടഭാജനമായ ദ്രാവിഡഭാഷാ ഗവേഷണത്തെ  വളര്‍ത്തിക്കൊണ്ടു വന്നു. .ഈ സ്ഥാപനം വളരത്തി ക്കൊണ്ടുവരാന്‍ അദ്ദേഹം ഒറ്റയ്ക്കാണ് പ്രവര്ത്തിച്ചതൂ .കുളിച്ചു നെറ്റിയില്‍ ഒരു ഭസ്മ രേഖയുമായി നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഡോ.സുബ്രഹ്മണ്യത്തിന്റെ വിനയവും മധുരമായ പെരുമാറ്റവും നമ്മെ അത്ഭുതപ്പെടുത്തും (കലാകൌമുടി 690/1988) .
വടശ്ശേരി അയ്യം പെരുമാള്‍ സുഭ്രഹ്മന്യം പഴയതിരുവിതാം കൂറിലെ നാഗര്‍കോവിലിനടുത്തുള്ള വടശ്ശേരിയില്‍  അയ്യംപെരുമാള്‍ പിള്ളയുടെയും  കെ.ശിവകാമി എന്നിവരുടെ പുത്രനായി 1926ഫെബ്രുവരി   18 നു  ജനിച്ചു.എസ്.എം.ആര്‍.പി ഹിന്ദു സ്കൂള്‍,വടശ്ശേരി ,സ്കൊട്ട് ക്രിസ്ത്യന്‍ കോളേജ് ,അണ്ണാമല യൂനിവേര്‍സിറ്റി എന്നിവിടങ്ങളില്‍ പ൦നം.
അമേരിക്കയിലെ ഇന്ത്യാന യൂനിവേര്‍സിറ്റിയില്‍ നിന്നും നരവംശ ശാസ്ത്രത്ത്തിലും  ചരിത്രാത്മിക ഭാഷാശാസ്ത്രത്തിലും അധിഷ്ടിതമായ ഭാഷാ പ൦നത്തിനു 1957-ല്‍  അദ്ദേഹത്തിനു പി.എച്ച്.ഡി ലഭിച്ചു .തിരുനെല്‍ വേലി ഹിന്ദ്‌ കോളെജില്‍ തമിഴ് ലക്ചറര്‍ ,തിരുവിതാം കൂര്‍ സര്‍വ്വകലാശാലയില്‍ തമിഴ് ഭാഷാവിഭാഗം തലവന്‍ ,കേരള സര്‍വ്വകലാശാല ഭാശാവകുപ്പു തലവന്‍ തഞ്ചാവൂര്‍ യൂനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ , ആന്ധ്രയിലെ കുപ്പം ദ്രാവിഡ സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം
തിളങ്ങി.

അറുപതു വര്‍ഷക്കാലം അദ്ദേഹം  ഭാഷാഗവേഷണ രംഗത്ത് പ്രവര്‍ത്തിച്ചു.ഭാഷാശാസ്ത്രം,നരവംശശാസ്ത്രം ,പുരാവസ്തു വിജ്ഞാനീയം എന്നിവയില്‍ നിരവധി ഗവേഷണ പടനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഈഴവ-തീയ ഭാഷാഭേദം ,നായര്‍ ഭാഷാ സര്‍വ്വേ ,അന്ധ ബാധിരര്‍ക്കുള്ള ഭാഷാ ബോധനം എന്നിവ അദ്ദേഹത്തിന്റെ സംഭാവനകളില്‍ ചിലത് മാത്രം .ഭാഷണവൈകല്യവും അദ്ദേഹം പഠന വിധേയമാക്കി .ഫോക്ലോര്‍-ന്യൂറോ-കമ്പ്യൂട്ടെഷന്‍-എത്തനോ ലിം ഗിസ്ടിക്സുകളില്‍ അദ്ദേഹം പഠനം നടത്തി .ഇന്ടര്നാഷണല്‍  അസോസിയേഷന്‍ ഓഫ് തമിഴ് റിസേര്‍ച് (IATR) സെക്രട്ടറി ജനറല്‍,
ജേര്‍ണല്‍ ഓഫ് തമിഴ് സ്റ്ടീസ് (JTS) അസ്സോസ്സിയെറ്റ് എഡിറ്റര്‍ ,ആള്‍ ഇന്ത്യാ  ദ്രവീഡിയന്‍ ലിമ്ഗസ്റ്റിക്സ് അസ്സോസ്സിയേഷന്‍ സ്ഥാപക സെക്രട്ടറി ,ഇന്ടര്നാഷണല്‍   സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിമ്ഗസ്ട്ടികസ് സ്ഥാപക ഡയരക്ടര്‍, ജ്ഞാനപീഠ കമ്മറ്റി അംഗം കേരള സര്‍വ്വകലാശാലയിലെ ഒരിയന്റ്റ് ഫാക്കല്‍റ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു .
ഡി.ലിറ്റ് ബിരുദങ്ങള്‍ ലഭിച്ച പണ്ഡിതന്‍ .ജപ്പാനില്‍ നിന്ന് ഫെലോഷിപ്പ് ,ചെന്നൈ രാമാസുബ്രമണയരാജാ അവാര്‍ഡ് ,വെള്ളാള അരക്കത്തല കാഷ് അവാര്‍ഡ് ശ്രീലങ്ക തമിഴ് സംഘ അവാര്ട് എന്നിവ അദ്ദേഹത്തെ തേടി വന്നു .കലൈനര്‍ വിരുത് ,തമിഴ് ചെമ്മല്‍ എന്നീ ബിരുദങ്ങളും അദ്ദേഹത്തിന് ലഭിച്ചു .
മൂന്നു വാല്യമുള്ള ദ്രവീഡിയന്‍ എന്സ്യ്കലോപീഡിയ,  ഈഴവ-തീയ
ദയലക്റ്റ് റിപ്പോര്‍ട്ട് ,നായര്‍ ഡയലക്റ്റ് റിപ്പോര്‍ട്ട് എന്നിവ അദ്ദേഹത്തിന്റെ സംഭാവനകള്‍ .1977-ല്‍ അദ്ദേഹം തിരുവനന്തപുരത്ത് മേനംകുളത്ത് സ്ഥാപിച്ച ഇന്ടര്നാഷണല്‍ സ്കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിം ഗസ്ടിക്സ് എന്ന സ്ഥാപനത്തില്‍ കേരള പാണിനി ,നന്നയ്യ ,തൊല്‍കാപ്പിയര്‍ ,കേശിരാജാ ,എല്‍.വി.രാമസ്വാമി അയ്യര്‍, അനന്തരംഗം പിള്ള ,രവീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ പേരില്‍ ബ്ലോക്കുകളൂണ്ട്.
തമിഴ് ,മലയാളം,ഇംഗ്ലീഷ് ഭാഷകളില്‍ വി സൃഷ്ടിച്ചു .ഐ.എസ് ഗവേഷണം നടത്തിയിരുന്നു .ഫോക്ലോര്‍ സാഹിത്യം ,സ്ഥലനാമപടനം,നരവംശശാസ്ത്രം ,സാമൂഹികശാസ്ത്രം ,തത്വ ശാസ്ത്രം എന്നിവ ഉള്‍പ്പെടുത്തി ഭാഷാശാസ്ത്ര ത്തില്‍ അദ്ദേഹം അന്തര്‍ വിജ്ഞാനപരിപ്രേഷ്യം സൃഷ്ടിച്ചു .വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല .ദ്രാവിഡം എന്നാ പദം ഒഴിവാക്കിയാല്‍ സാമ്പത്തിക സഹായം നല്‍കാം എന്ന് മാനവവിഭവശേഷി മന്ത്രി പറഞ്ഞപ്പോള്‍ എങ്കില്‍ വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ എഴുതുന്നു .തന്റെ സ്ഥാപനത്തില്‍ മനോന്മണീയം മാളികയും അദ്ദേഹം സ്ഥാപിച്ചു .തനിക്കു കിട്ടിയ അവാര്‍ഡു തുകകള്‍ സ്ഥാപനത്തിനു നല്‍കി .ഇരുപത്തിയാറു ഏക്കറില്‍ പടര്‍ന്നു പന്തലിച്ച സ്ഥാപനം നമുക്കഭിമാനം നല്‍കുന്നു. 2009 ജൂണ്‍  29-നു അദ്ദേഹം അന്തരിച്ചു .

അവലംബം
==============
ഭാഷാശാസ്ത്ര രംഗത്തെ കര്‍മ്മയോഗി 
:ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍(സംസ്കാരമുദ്ര എന്ന ഗ്രന്ഥം

Comments